സി.പി.എം അക്രമം തുടര്‍ന്നാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ല; ഗൂഢാലോചനയ്ക്ക് പിന്നില്‍ പാനോളി വത്സണ്‍: കെ.സുധാകരന്
പാനൂര്‍: കൂത്തുപറന്പില്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെ സി.പി.എമ്മിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് എം.പി. സി.പി.എം തിരുത്തലിന് തയ്യാറാകണം. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. അക്രമം തുടര്ന്നാല്യു.ഡി.എഫിന്റെ ചുണക്കുട്ടികള്‍ കയ്യംകെട്ടി നോക്കിനില്‍ക്കില്ലെന്നും കെ.സുധാകരന് പറഞ്ഞു. പാനൂരില്‍ യു.ഡി.എഫിന്റെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു െകാലപാതകം നടത്താന്‍ മാത്രം എന്ത് രാഷ്ട്രീയ പ്രകോപനം പാനൂരില്‍ ഉണ്ടായി എന്ന് ആര്‍ക്കും അറിയില്ല. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ പാനൂരില്‍ സി.പി.എമ്മിനു കഴിഞ്ഞില്ല. അതിന്റെ പ്രതികാരമാണ് യു.ഡി.എഫിന്റെ കുട്ടികളെ കൊല്ലാന്‍ പ്രേരിപ്പിച്ചത്. വളരെ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നതിന്റെ തെളിവാണ് കൊലയാളി നടത്തിയ വെല്ലുവിളി.
ക്ഷമിക്കാവുന്നിടത്തോളം ക്ഷമിക്കും. ക്ഷമയ്ക്ക് അതിരുണ്ട്. അതുകഴിഞ്ഞാല്‍ പിടിച്ചാല്‍ നില്‍ക്കില്ല. ഐക്യജനാധിപത്യ മുന്നണിയിലും ഇതുപോലെ ചുണക്കുട്ടികളുണ്ട്. അത് ഇവിടുത്തെ സി.പി.എം വിസ്മരിക്കേണ്ട. നിങ്ങള്‍ അക്രമം കാണിച്ച് ഒരുപാട് കുട്ടികളെ കൊന്നൊടുക്കിയിട്ടുണ്ട്. എന്നാല്‍ ഒരു കൊലപാതകം കൊണ്ടും കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തേയും യു.ഡി.ഫിനെയും തളര്‍ത്താനും തകര്‍ക്കാനും സാധിച്ചിട്ടില്ലെന്ന് സി.പി.എം ഓര്‍ക്കണം.
തിരഞ്ഞെടുപ്പില്‍ മാറ്റത്തിന്റെ തെളിവുകള്‍ സി.പി.എം നേതാക്കളുടെ മുഖത്തുണ്ട്. ഇന്നലെവരെയുള്ള അത്മവിശ്വാസം കാണാനില്ല. അതുകൊണ്ടുതന്നെ ആരും പ്രതികരിക്കുന്നില്ല. സി.പി.എമ്മിന്റെ തനിനിറം മനസ്സിലാക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയാം. അത് ഇവിടുത്തെ വിവരം കെട്ട സിപിഎമ്മുകാര്‍ മനസ്സിലാക്കാണം. തളിപ്പറമ്പില്‍ ഗോവിന്ദന് മാസ്റ്റര്‍ മാഷാണെന്ന് പറഞ്ഞാണ് നടക്കുന്നത്. ഇരട്ട വോട്ടുണ്ടെങ്കില്‍ ചെയ്യുമെന്ന് പറഞ്ഞ എം.വി ഗോവിന്ദന് തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് വെല്ലുവിളിച്ചത്.
സി.പി.എം നാല് പഞ്ചായത്തുകളിലും ആണ്ടൂര്‍ നഗരസഭയിലും കള്ളവോട്ട് ചെയ്തു. എന്നിട്ട് വെല്ലുവിളിക്കുന്നു. അതെല്ലാം കോടതിയില്‍ ചലഞ്ച് ചെയ്യും. തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ടില്ലെങ്കില്‍ യു.ഡി.എഫ് കോടതിയില്‍ പോകും.
മന്‍സൂര്‍ എന്ന ചെറുപ്പക്കാരനെ കൊന്നുതള്ളി. കുടുംബത്തിലെ ജേഷ്ഠനെയാണ് സി.പി.എം കൊലയാളികള്‍ ലക്ഷ്യമിട്ടത്. മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് കൊല. അത് ഗൂഢാലോചന ഉണ്ടെന്നതിന്റെ തെളിവാണ്. പാേനാളി വത്സണ്‍ എന്ന സി.പി.എം നേതാവാണ് ഗൂഢാലോചനയ്ക്കു പിന്നില്‍. മൂന്‍പും കൊലയാളി സംഘത്തെ നയിച്ച രാഷ്ട്രീയ പാരമ്പര്യമുള്ളയാണ് പാനോളി വത്സണ്‍. സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് ചുമതല പാനോളി വത്സനായിരുന്നു. പാനോളി വത്സനെ അടക്കം കേസില്‍ പ്രതിയാക്കണം. കേസില്‍ അറസ്റ്റു ചെയ്യണം. മന്‍സൂറിന്റെ കുടുംബത്തോട് നീതി കാണിക്കാന്‍ പോലീസ് തയ്യാറാകണം. യു.ഡി.എഫ് പ്രവര്‍ത്തകരുടെ മനസ്സില്‍ മന്‍സൂര്‍ എന്നും അമരനായിരിക്കുമെന്നും സുധാകരന് പറഞ്ഞു.