‘ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ മരക്കഴുത’’ ; അനില്‍ കെ. ആന്റണിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം
കൊച്ചി: കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന പേജുകളെക്കുറിച്ചോ ഫേസ്ബുക്ക് ഗ്രൂപ്പുകളെക്കുറിച്ചോ ഒന്നുമറിയാത്ത മരക്കഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനറെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ സൈബര്‍ ടീം. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സ്വന്തം പേജിലാണ് കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനറും എ. കെ ആന്റണിയുടെ മകനുമായ അനില്‍ കെ. ആന്റണിക്കെതിരെ പോസ്റ്റ് വന്നിരിക്കുന്നത്.
കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ് ‘കോണ്‍ഗ്രസ് സൈബര്‍ ടീം’. അനില്‍ ആന്റണിയെക്കൊണ്ട് കോണ്‍ഗ്രസ് ഐടി സെല്ലിന് ഈ തെരഞ്ഞെടുപ്പില്‍ വല്ല ഗുണോം ഉണ്ടായോ എന്നും ചോദിക്കുന്നു. എ. സി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല സൈബര്‍ പോരാട്ടമെന്നും പോസ്റ്റില്‍ പറയുന്നു. ഇതുപോലുള്ള പാഴുകളെ വച്ച് ഐ.ടി സെല്‍ നടത്തുന്നതിലും നല്ലത് കെ.പി.സി.സി ഐ.ടി സെല്‍ പിരിച്ചു വിടുന്നത് ആണെന്നും പാര്‍ട്ടിക്ക് അത്രയും പണം ലാഭമാണെന്നും പോസ്റ്റില്‍ വിമര്‍ശിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ:
കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ സ. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോണ്‍ഗ്രസ് ഐടി സെല്ലിന് തിരഞ്ഞെടുപ്പില്‍ വല്ല ഗുണവും ഉണ്ടായോ.. ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളത്..
ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ശക്തര്‍ ആയത് കൊണ്ട് മാത്രം പ്രതിരോധം തീര്‍ത്തു..മര മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി കഠ സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലത്.. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും…