“മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ് ”
സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്ന് പോലീസ്.
കണ്ണൂര്‍: മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്”
ലീഗ് പ്രവര്ത്തകന് കൊല്ലപ്പെടുമെന്ന് സൂചന നൽകിയ വാട്സ്ആപ്പ് സ്റ്റാറ്റസ് പുറത്തു, കസ്റ്റഡിയിലുള്ള സിപിഎം പ്രവർത്തകന്റെ സ്റ്റാറ്റസിലാണ് ഇങ്ങനെ ഉണ്ടായിരുന്നത്, ഓപ്പണ്‍വോട്ട് സംബന്ധിച്ചയിരുന്നു തര്‍ക്കം. ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ആളുകളെ വാഹനത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ചായിരുന്നു പ്രശ്നം. ഇത് ചെറിയരീതിയിലുള്ള സംഘര്‍ഷത്തിനും കഴിഞ്ഞ ദിവസം വഴിവെച്ചിരുന്നു, വാഹനത്തില്‍ ആളെ കൊണ്ടുവരരുതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ലീഗുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഉച്ചയോടെ പ്രശ്നങ്ങള്‍ താത്കാലികമായി അവസാനിച്ചെങ്കിലും വൈകിട്ട് വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് മന്‍സൂറിന് നേരേ ആക്രമണമുണ്ടായത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷമാണ് മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്. സഹോദരന് മുഹ്സിനും വെട്ടേറ്റു.
പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്.
ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള സി.പി.എം. പ്രവര്ത്തകന് അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നത്
സംഭവത്തില്‍ കൂടുതല്‍ പേര് പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്നവിവരം.