ബിജെപി-സിപിഎം സംഘര്‍ഷം; യുവമോര്‍ച്ച കാസര്‍കോട്ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു
കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമങ്ങള്‍. കാസര്‍കോട്ട് സിപി.എം-ബിജെപി. സംഘര്‍ഷത്തില്‍. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീജിത്തിന്റെ ഇരുകാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകയ്ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.