മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോവിഡ് വോട്ട് രേഖപ്പെടുത്തിയത് പിപിഇ കിറ്റ് ധരിച്ച്
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്. പിണറായിയിലെ ആര് സി അമല സ്കൂളിലായിരുന്നു വീണയുടെയും കുടുംബത്തിന്റെയും വോട്ട്.
മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയതും ഇതേ ബൂത്തില്‍ തന്നെ ആയിരുന്നു. രാവിലെ പിണറായിയിലെ വീട്ടില്‍ നിന്നും കാല്‍നടയായാണ് മുഖ്യമന്ത്രിയും ഭാര്യയും പോളിംഗ് ബൂത്തില്‍ എത്തിയത്.