നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് 73 ശതമാനം കടന്ന് പോളിങ്കാസര്കോട് ജില്ലയില്‍7.30 ന് 74.75 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിഏറ്റവും കൂടുതല്‍ മഞ്ചേശ്വരത്ത്-76.73%
തിരുവനന്തപുരം : സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു. 73.4 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്
പോളിങ് കൂടുതല്‍ മഞ്ചേശ്വരത്ത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 414669സ്ത്രീ വോട്ടര്‍മാരും 376127പുരുഷ വോട്ടര്മാരുംരണ്ട്ട്രാന്സ് ജെന്‍ഡേഴ്സും ഉള്‍പ്പെടെ ആകെ 790798 ഇതുവരെ വോട്ട് രേഖപ്പെടുത്തി.മഞ്ചേശ്വരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം (76,71 %) കുറവ് കാസര്‍കോട് മണ്ഡലത്തിലാണ് (70.66 %)
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതല്‍. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമാണ്.
കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.
ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിമാരില്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.