ആലപ്പുഴയിൽ വോട്ടുചെയ്യാനിറങ്ങവെ സിപിഐ പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ :വോട്ടുചെയ്യാന്‍ വീട്ടില്‍ നിന്നിറങ്ങുന്നതിനിടെ സിപിഐ പ്രവര്ത്തകന് കുഴഞ്ഞു വീണു മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് മണപ്പള്ളി ലക്ഷം വീട്ടില്‍ കെ ജെ നസീര്‍ (അബ്ബാസ് 51) ആണ് മരിച്ചത്. മത്സ്യകച്ചവടക്കാരനായിരുന്നു.
ഉച്ചയോടെ വോട്ട് ചെയ്യാനായി പോകാന്‍ വീട്ടില്‍ നിന്നും ഐ ഡി കാര്‍ഡ് എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു നസീര്‍.ഭാര്യ: നിസാമ്മ. മക്കള്‍: അന്‍സില്‍, അന്‍സില, അഫ്സല്
മരുമക്കള്‍: അനീഷ്, സുല്‍ഫിയ. എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി ചിത്തരഞ്ജന് വീട് സന്ദര്‍ശിച്ചു.