കൊച്ചി: ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന് യൂസഫിന്റെ മെഡിക്കല്‍ രജിസ്ട്രേഷന് ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. ഒരു വനിതാ ഡോക്ടറുടെ രജിസ്ട്രേഷന് നമ്ബറിലായിരുന്നു ഷാജഹാന് ചികിത്സ നടത്തിരുന്നത് .സംസ്ഥാനത്തിന് അകത്തും പുറത്തും ഉള്ള ആയിരക്കണക്കിന് പൈല്‍സ് രോഗികളാണ് കബളിപ്പിക്കപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തിയത്. പൈല്‍സ് അല്ലെങ്കില്‍ മൂലക്കുരു എന്നറിയപ്പെടുന്ന മലദ്വാരത്തിനുചുറ്റുമുള്ള
രക്തക്കുഴലുകള്‍ തടിക്കുന്ന അര്‍ശസ് രോഗത്തിന് അദ്ഭുതകരമായ ചികിത്സ നടത്തുന്നു എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. പൊതുവെ ആളുകള്‍ പുറത്തു പറയാന്‍ മടിക്കുന്ന രോഗമായതിനാല്‍ തട്ടിപ്പിന് ഇരയായവര്‍ പരാതിപ്പെടാന്‍ വൈകി എന്നതിനാല്‍ ഇയാളുടെ ഇരകളുടെ എണ്ണം പെരുകി.
ഷാജഹാന്റെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഐ.എം.എ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രാവന് കൂര് കൊച്ചി മെഡിക്കല്‍ കൗണ്‍സിലിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും പരാതി നല്‍കിയത്. മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ ഷാജഹാന് നല്കിയ രജിസ്ട്രേഷന് നമ്ബറില്‍ മറ്റൊരു വനിതാ ഡോക്ടറുണ്ടെന്ന് കണ്ടെത്തി. .െ രജിസട്രേഷന് സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.