കാസർകോട് : കാസർകോട് മണ്ഡലത്തിലെ എം.ഐ.എ.എൽ.പി സ്കൂൾ പള്ളിക്കാൽ തളങ്കരയിൽ തയ്യാറാക്കിയ 166 എ, 167 എന്നീ താൽക്കാലിക ബൂത്തുകളിൽ വിഷമതകളില്ലാതെ മികച്ച പോളിങ് നടന്നു. സ്കൂൾ പരിസരത്ത് നിർമ്മിച്ച രണ്ട് താൽക്കാലിക പോളിങ് ബൂത്തുകളിലും യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകളും റിപ്പോർട്ട് ചെയ്യില്ല. സുഗമമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് 167 ബൂത്ത് പ്രിസൈഡിങ് ഓഫീസർ കെ.താര പറഞ്ഞു.
വോട്ട് വിശേഷങ്ങള്‍ പങ്കുവെച്ച് കന്നി വോട്ടര്‍മാരും മുത്തശ്ശിമാരും bold
വോട്ട് വിശേഷങ്ങള്‍ പങ്കുവെച്ച് കന്നി വോട്ടര്‍മാരും മുത്തശ്ശിമാരും. അഹാലെ സുന്നത്ത് ഹനാഫി ജുമാ മസ്ജിദ് കെട്ടിടത്തിലെ 78 എ ബൂത്തിന്റെ മുന്നിലായിരുന്നു, അനുഭവങ്ങളുടെ ഈ പങ്കു വെക്കല്‍. വോട്ടോര്മ്മകളും ആദ്യ വോട്ട് അനുഭവങ്ങളും അവര്‍ പരസ്പരം കൈമാറി. പതിനെട്ടുകാരായ നേഹ, പ്രീതിക, 57 വയസ്സുള്ള യശോദ, 60 കാരി ചന്ദ്രാവതി എന്നിവരാണ് പോളിങ് ബൂത്തിന് മുന്നില്‍ വേറിട്ട കാഴ്ചയൊരുക്കിയത്. എല്ലാപേരും ഉപ്പള സ്വദേശികളാണ്.