സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 3110 മരണം 14 രോഗമുക്തി 1898 കാസര്‍കോട് 128
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,051 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,34,54,186 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4694 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 230 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 455, കണ്ണൂര്‍ 341, കോഴിക്കോട് 387, കോട്ടയം 320, തൃശൂര്‍ 273, മലപ്പുറം 251, തിരുവനന്തപുരം 160, പത്തനംതിട്ട 154, കൊല്ലം 167, പാലക്കാട് 70, ആലപ്പുഴ 164, ഇടുക്കി 148, കാസര്‍ഗോഡ് 112, വയനാട് 108 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 5, കോഴിക്കോട് 2, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1898 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 211, കൊല്ലം 129, പത്തനംതിട്ട 108, ആലപ്പുഴ 117, കോട്ടയം 125, ഇടുക്കി 41, എറണാകുളം 191, തൃശൂര്‍ 186, പാലക്കാട് 62, മലപ്പുറം 190, കോഴിക്കോട് 274, വയനാട് 53, കണ്ണൂര്‍ 103, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 29,962 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,06,123 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,368 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,44,643 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4725 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 650 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 362 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കാസര്‍കോട് ജില്ലയില്‍ 128 പേര്‍ക്ക് കോവിഡ്, 108 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 128പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 108 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1800 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9068 പേര്
വീടുകളില്‍ 8599 പേരും സ്ഥാപനങ്ങളില്‍ 469 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9068 പേരാണ്. പുതിയതായി 766 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1451 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 782 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 413 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 147 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 112പേരെ ഡിസ്ചാര്‍ജ് ചെയ്തു. 33408പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31 293 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ഇതിൽ 112 പേർക്ക് സസർക്കത്തിലുടെയാണ് രോഗം. ഡൽഹിയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നു വന്ന രണ്ടു പേർക്ക് വീതം രോഗം സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്ന് വന്ന ഒരാൾക്കും യുഎഇയിൽ നിന്ന് വന്ന നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂർ -8
ബദിയടുക്ക – 1
ബളാൽ-12
ബെള്ളൂർ – 1
ചെമ്മനാട് – 1
ചെങ്കള – 3
ചെറുവത്തൂർ – 6
എൺമകജെ – 1
ഈസ്റ്റ് എളേരി – 1
കള്ളാർ – 3
കാഞ്ഞങ്ങാട് – 20
കാറഡുക്ക – 1
കാസറഗോഡ് – 5
കയ്യൂർ-ചീമേനി – 1
കിനാനൂർ-കരിന്തളം – 5
കോടോംബേളൂർ – 7
കുമ്പള – 2
മധൂർ – 3
മടിക്കൈ – 3
മംഗൽപാടി- 3
ഉദുമ – 1
വലിയ പറമ്പ് – 4
വെസ്റ്റ്എളേരി – 2
‘മീഞ്ച – 1
മൊഗ്രാൽപുത്തൂർ 2
മുളിയാർ – 4
നീലേശ്വരം 1
പിലിക്കോട് 5
– പടന്ന – 4
.പുല്ലൂർ പെരിയ – 1
ത്യക്കരിപ്പൂർ – 1
ഇതര ജില്ല
വണ്ടഴി – 1
ആകെ – 128
കോവിഡ് മുക്തരായവർ –
തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂർ – 3
ബളാൽ – 1
ബെള്ളൂർ – 1
ചെമ്മനാട് – 1
ചെങ്കള – 4
ചെറുവത്തൂർ – 13
ചിറയിൻകീഴ് – 1
ഈസ്റ്റ് എളേരി – 1
കാഞ്ഞങ്ങാട് – 4
കാസർകോട് – 3
കയ്യൂർ ചീമേനി -5
കിനാനൂർ കരിന്തളം – 1
കുമ്പള – 1
കുറ്റിക്കോൽ – 1
മധൂർ – 6
മടിക്കൈ – 6
മംഗൽപാടി- 2
മഞ്ചേശ്വരം – 1
മീഞ്ച – 2
മൊഗ്രാൽപുത്തുർ – 2
മുളിയാർ – 2
നീലേശ്വരം – 10
പടന്ന – 10
പള്ളിക്കര – 1
പനത്തടി – 3
പിലിക്കോട് – 5
പുത്തിഗെ – 4
തൃക്കരിപ്പൂർ – 11
ഉദുമ – 1
വലിയപറമ്പ – 2
ആകെ 108