കഴക്കൂട്ടത്ത് വീണ്ടുംസി.പി.എം-ബി.ജെ.പി സംഘര്‍ഷം; ഒരു സി.പി.എം പ്രവര്ത്തകന് പരിക്കേറ്റു
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ വീണ്ടും സി.പി.ഐ.എം ബി.ജെ.പി സംഘര്‍ഷം. കാറുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയെന്ന് ആരോപിച്ചാണ് സംഘര്‍ഷം വീണ്ടും ഉണ്ടായത്.
തങ്ങളെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ കാറ് തല്ലിതകര്‍ത്തിട്ടുണ്ട്. രാവിലെയും കഴക്കൂട്ടത്ത് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തങ്ങളുടെ ബൂത്ത് ഏജന്റുമാരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ബി.ജെ.പി പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് സ്ഥലത്ത് എത്തിയിരുന്നു. കാട്ടായിക്കോണത്ത് നേരത്തെയും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്ലക്സ് ബോര്‍ഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചിരുന്നു.