പോളിംഗ് ബൂത്തില്‍ കുഴഞ്ഞ് വീണ് മരണം മൂന്നായി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തില്‍ ക്യൂ നില്ക്കവേ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം മൂന്നായി. പാലക്കാട് നെന്മറ വിത്തിനശേരിയില്‍ വോട്ട് ചെയ്യാനെത്തിയ കാര്‍ത്യാനി (68) ആണ് ഒടുവില്‍ മരിച്ചത്.
പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ എട്ടാം നമ്പര്‍ ബൂത്തായ വളളംകുളം ഗവ.യു.പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ ഗോപിനാഥ കുറിപ്പ് (65) ആണ് രാവിലെ മരിച്ചത്.
കോട്ടയം എസ്.എച്ച് മൗണ്ടിലെ സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ നട്ടാശേരി സ്വദേശിനി അന്നമ്മ ദേവസ്യയാണ് മരിച്ച രണ്ടാമത്തെ വോട്ടര്‍.