കൊച്ചി: കൊച്ചി മേയര്‍ സ്ഥാനം പാര്‍ട്ടി പറഞ്ഞാല്‍ ഒഴിയാന്‍ തയ്യാറാണെന്ന് സൗമിനി ജെയിന്. താന്‍ മാറണോയെന്ന് തീരുമാനിക്കേണ്ടത് കെപിസിസി നേതൃത്വമാണ്. പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സൗമിനി ജെയിന് വ്യക്തമാക്കി.അതേസമയം സൗമിനി ജെയിന്റെ രാജിപ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സൗമിനി ജെയിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. നിലവിലെ സാഹചര്യങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന് മേയറെ ധരിപ്പിക്കും. മേയര്‍ക്കു പുറമേ കൊച്ചി നഗരസഭാ ഭരണസമിതി അംഗങ്ങളെയും മാറ്റാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
എറണാകുളം ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞതും കൊച്ചി വെള്ളക്കെട്ടും ഹൈക്കോടതയില്‍ നിന്നുള്ള വിമര്‍ശനവും എത്തിയോടെയാണ് മേയറെ നീക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായത്. എന്നാല്‍ മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയല്ല മേയറെ മാറ്റുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതുന്യായം.
മേയറെ മാത്രം മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.എന്നാല്‍ നഗരസഭാ ഭരണ സമിതിയിതില് സമ്പൂര്‍ണ അഴിച്ചുപണി നടത്തി നഷ്ടപ്പെട്ട പ്രതാപം അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരിച്ചു പിടിക്കണമെന്ന ലക്ഷ്യത്തിലാണ് കോണ്‍ഗ്രസ്. അതേസമയം പുതിയ മേയര്‍ക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു, പാലാരിവട്ടത്തുനിന്നുള്ള കൗണ്‍സിലര്‍ വി കെ മിനി എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് ഉയരുന്നത്.