അയ്യപ്പാ.. എനിക്കും സര്‍ക്കാരിനും തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടത് എകെ ആന്റണി
ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്ത് സ്വാമി അയ്യപ്പനെ ഓര്‍ക്കുന്നതിനൊപ്പം സ്വാമി അയ്യപ്പാ തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കോടതി വിധി നടപ്പാക്കാന്‍ എടുത്തുചാടി ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയതിന് എന്നോടും എന്റെ സര്‍ക്കാരിനോടും ക്ഷമിക്കണം എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം. അങ്ങനെയെങ്കില്‍ ശബരിമലയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതില്‍ ആത്മാര്‍ഥത ഉണ്ടെന്ന് കരുതാം. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ വെറും കാപട്യമാണെന്നും എകെ ആന്റണി പ്രതികരിച്ചു.
കേന്ദ്രം ശബരിമല നിയമനിര്‍മാണം നടത്താതെ പ്രചാരണത്തില്‍ ശരണം വിളിച്ചത് നരേന്ദ്രമോദിയുടെ കാപട്യമാണെന്നും എകെ ആന്റണി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും.
ഇന്ത്യയില്‍ കോണ്‍ഗ്രസിന് മാത്രമേ ദേശീയതലത്തില്‍ നരേന്ദ്രമോദിയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ നിലകൊള്ളാന്‍ സാധിക്കുകയുള്ളൂ. യുഡിഎഫ് നയിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ അത് ദേശീയതലത്തിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും എകെ ആന്റണി പ്രതികരിച്ചു.