കേരളത്തിൽ ബിജെപി വട്ടപ്പൂജ്യമാകും , മോദിക്കും പിണറായിക്കും അയ്യപ്പദോഷമേൽക്കും , കെ മുരളീധരൻ
തിരുവനന്തപുരം : കേരളത്തിൽ ബി ജെ പി വട്ടപൂജ്യമാവുമെന്ന് നേമം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് മുരളീധരൻ എൽ ഡി എഫിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ ദിവസം നേമത്തുണ്ടായ കോൺഗ്രസ്, ബി ജെ പി സംഘർഷത്തെക്കുറിച്ചും മുരളീധരൻ സംസാരിച്ചു. രാത്രി കോൺഗ്രസ് പ്രവർത്തകർ പണം വിതരണം ചെയ്യാനെത്തി എന്നാരോപിച്ചാണ് ബി ജെ പി അക്രമം നടത്തിയത്. പണം വാങ്ങിയാൽ വോട്ട് ചെയ്യുന്നവരാണ് ജനമെന്നാണ് ബി ജെ പി കരുതുന്നത്, ഇത് വോട്ടർമാരെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. ഇക്കുറി കേരളത്തിൽ ബി ജെ പിക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാവുമെന്നും കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സി പി എമ്മിലെ ക്യാപ്ടൻ ആരാണെന്ന് ആ പാർട്ടിയിലുള്ളവർക്ക് പോലും അറിയാത്ത അവസ്ഥയാണ്. നല്ലത് ചെയ്യുന്നവർക്കൊപ്പമാണ് ദേവഗണങ്ങളെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനും മുരളീധരൻ മറുപടി പറഞ്ഞു. ശരണം വിളിക്കേണ്ട സമയത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വിളിച്ചില്ല, ഇപ്പോഴാണ് അയ്യപ്പന്റെ ദോഷം മനസിലാവുന്നത് അത് അവർ അനുഭവിച്ചേ മതിയാവൂയെന്ന് എതിരാളികൾക്ക് മറുപടിയായി യു ഡി എഫ് സ്ഥാനാർത്ഥി വ്യക്തമാക്കി.രാവിലെ മുതൽ സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. പോളിംഗ് തുടങ്ങി ആദ്യമൂന്ന് മണിക്കൂർ അടുക്കുമ്പോൾ തന്നെ 21.3 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങളിൽ നിന്നും ലഭ്യമാകുന്നത്. തലസ്ഥാനത്ത് പൊരിഞ്ഞ പോരാട്ടം നടക്കുന്ന നേമം കഴക്കൂട്ടം മണ്ഡലങ്ങളിൽ പോളിംഗ് 15 ശതമാനം പിന്നിട്ടിരിക്കുകയാണ്.