കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ഉള്ളിൽ കുടുങ്ങിയ പതിനാറുകാരനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
കാഞ്ഞങ്ങാട് : കാർ നിയന്ത്രണംവിട്ട് ഡിവൈറിൽ തട്ടിയ ശേഷം വൈദ്യുത തൂണിൽ ഇടിച്ച് സമീപത്തെ പറമ്പിൽ ചെന്നു നിന്നു ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ പുറത്തേക്കു തെറിച്ചു വീണു.കാറിനുളളിൽ കുരുങ്ങിയ പതിനാറുകാരനെ കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്നിരക്ഷാസേന കട്ടിംഗ് മെഷ്യൻ ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം കാറിന്റെ ഭാഗങ്ങൾ മുറിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത് കണ്ണൂർ എയർ പോട്ടിൽ പോയി തിരികെ വരുമ്പോൾ കാഞ്ഞങ്ങാട് സൗത്തിൽ വെച്ചാണ് തിങ്കളാഴ്ച പുലർച്ചെ മുന്നരയോടെയാണ് കാർ നിയന്ത്രണം വിട്ടത് അപകട സ്ഥലത്തു നിന്നു അമ്പതോളം മീറ്റർ അകലെയാണ് കാർ നിന്നത് പരിക്കേറ്റവരെ ജില്ലാശു പത്രിയിലേക്കു മാറ്റി