മുംബൈ: ഡ്യൂട്ടിയിലുണ്ടായിരുന്ന എയർ ഹോസ്റ്റസിൽനിന്ന് കസ്റ്റംസ് അധികൃതർ പിടികൂടിയത് നാലു കിലോ സ്വർണം. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. സന്നാ പത്താൻ എന്ന എയർ ഹോസ്റ്റസിൽനിന്നാണ് സ്വർണം പിടികൂടിയത്. സ്യൂട്ട് കെയ്സിലെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് പൊടിരൂപത്തിലുള്ള സ്വർണം കടത്തിയത്. ഏകദേശം ഒരുകോടി രൂപയോളം വിലമതിപ്പുള്ള സ്വർണമാണ് പിടികൂടിയത്.
സ്വർണം കടത്തുന്നതിന് പ്രതിഫലമായി 60000 രൂപയാണ് ലഭിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ദുബായിൽനിന്ന് സാഹിൽ എന്നയാളാണ് സ്വർണം നൽകിയതെന്നും ഇവർ പറഞ്ഞു.പൌച്ചിൽ ഒളിപ്പിച്ച് അടിവസ്ത്രത്തിനുള്ളിലാക്കി കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.