കേരളം വിധിയെഴുതുന്നു ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കൃത്യം ഏഴ് മണിക്ക് തന്നെ എല്ലായിടത്തും വോട്ടിങ് ആരംഭിച്ചു. ചില ബൂത്തുകളില്‍ നിന്ന് യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്. രാവിലെ 6.30 തന്നെ എല്ലായിടത്തും മോക് പോളിങ് ആരംഭിച്ചിരുന്നു. തുടക്കം മുതല്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍ മാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. നേതാക്കളും സ്ഥാനാര്‍ത്ഥികളും ഉള്‍പ്പടേയുള്ള പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറിയി വിജയൻ ,പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല
മന്ത്രിമാരായ ഇപി ചന്ദ്രശേഖരന്, ഇപി ജയരാജന്, പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, ഇ ശ്രീധരന് തുടങ്ങിയവര്‍ ഏഴ് മണിയോടെ തന്നെ വോട്ട് ചെയ്തു.
പോളിങ് ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്.
കോഴിക്കോട് കൊടക്കല്ലൂര്‍ യു പി സ്കൂളിലാണ് കെ സുരേന്ദ്രന് വോട്ടു ചെയ്തത്. പൊന്നാനി വെള്ളിരി ജിഎല്‍പി സ്കൂളിലാണ് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മെട്രോമാന് ഇ ശ്രീധരന് വോട്ടു ചെയ്തത്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് വോട്ടു ചെയ്തശേഷം ശ്രീധരന് പ്രതികരിച്ചു. പാല മണ്ഡലത്തിലെ കാനാട്ടുപാറ ഗവണ്മെന്റ് പോളിടെക്നിക്കിലാണ് എംവി ശ്രയാംസ് കുമാര്‍ വോട്ടുചെയതത്. എസ്കെഎംജെ സ്കൂളില്‍ കല്‍പ്പറ്റ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാര്‍ വോട്ടു ചെയ്തു.
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മന്ത്രിമാരായ ഇപി ജയരാജനും ഇ ചന്ദ്രശേഖരനും പ്രതികരിച്ചു. കേരളത്തില്‍ ഇടതുതരംഗമാണ്. ഭരണത്തുടര്‍ച്ചയ്ക്കായി ജനം വോട്ടു ചെയ്യും. നൂറിലേറെ സീറ്റ് എല്‍ഡിഎഫിന് ലഭിക്കും. കേരളം ഇന്ത്യയ്ക്ക് മാതൃക കാട്ടുമെന്നും ഇ പി ജയരാജന് പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എംവി ശ്രേയാംസ്കുമാര്‍ പറഞ്ഞു.