തന്നെ ജയിലിലാക്കാന്ചരടുവലിച്ചത് എം കെ എം അഷ്റഫ് , വിവാദ പോസ്റ്റ് മുക്കി തെറ്റ് തിരുത്തി എം സി.കമറുദ്ദീൻ
മഞ്ചേശ്വരം: നിയമസഭാ തെരഞ്ഞെടുപ്പിന് അവസാനഘട്ടത്തിൽ എത്തിയപ്പോൾ വമ്പൻ അബദ്ധത്തിൽ ചാടി മുൻ എം എൽ എ എം സി കമറുദ്ദീൻ . തന്നെ ജയിലിലേക്ക് അയക്കാൻ ചരടുവലിച്ചത് എ കെ എം അഷ്റഫ് ആണെന്നും മഞ്ചേശ്വരത്ത് ലീഗിൽ പൊട്ടിത്തെറി എന്നുമാണ് പോസ്റ്റ് ചെയ്തത്. ഇതോടെ തെറിവിളികളുമായി മുസ്ലിം ലീഗ് പ്രവർത്തകർ കമൻറുകളിൽ നിറഞ്ഞതോടെ പോസ്റ്റ് എം സി ഖമറുദ്ദീൻ പിൻവലിക്കുകയായിരുന്നു . പിന്നീട് ഇത്തരം പ്രചരണം നടക്കുന്നുണ്ടെന്നും അത് ശരിയല്ലെന്ന് അറിയിക്കാനായി ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതാണെന്നും എംസി യു മായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. പിന്നീട് പോസ്റ്റിൽ തെറ്റ് രേഖപ്പെടുത്തുകയും ഇത്തരം പ്രചരണം തള്ളിക്കളയണമെന്നും ആഹ്വാനം ചെയ്തു. എന്നാൽ എം സി ഖമറുദ്ദീൻ മനപ്പൂർവംപോസ്റ്റ് ചെയ്തതാണെന്നും സൈബർ ആക്രമണത്തെ നേരിടാൻ സാധിക്കാതെ പിൻവലിച്ചതണെന്നും വാദം ഉയർന്നുവരുന്നുണ്ട്. അവസാന ലാപ്പിൽ എത്തിനിൽക്കെ കമറുദ്ധീന്റേത് വല്ലാത്ത ചതിയായിപ്പോയി എന്നാണ് പ്രവർത്തകർ പറയുന്നത്.. അതേസമയം മണ്ഡലത്തിൽ വീണ്ടും ഫാഷൻ ഗോൾഡ് തട്ടിപ്പ് സജീവ ചർച്ചയായിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് കമറുദ്ദീന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. തെറ്റുതിരുത്തി ഉള്ള പോസ്റ്റിന് വലിയ പിന്തുണയും ലഭിക്കുന്നില്ല. എം സി കമറുദ്ദീന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം.
.ഇത് വോട്ട് തട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്.
പരാജയ ഭീതിയാണ് ഈ പ്രചരണത്തിന്റെ പിന്നിൽ.
എനിക്കെതിരെ ചരടു വലിച്ചവരെ ജനങ്ങൾക്കറിയാം,അവർക്ക്
ചരിത്രം മാപ്പ് നൽകുകയുമില്ല..
എന്നാൽ മഞ്ചേശ്വരം മണ്ഡലത്തിൽ UDF വൻവിജയം മുന്നിൽകണ്ടു കൊണ്ടുള്ള ഇത്തരം പ്രചാരണങ്ങൾവിലപ്പോവില്ല.
മുസ്ലിം ലീഗ് പാർട്ടിയും UDFഉം ഒറ്റക്കെട്ടായി നിന്ന് മഞ്ചേശ്വരത്ത് UDF സ്ഥാനാർഥി AKM അഷ്റഫിനെ വൻ ഭൂരി പക്ഷത്തോടെ വിജയിപ്പിക്കും…
ഇവിടെ മതേതരവാദികളും വർഗ്ഗീയവാദികളും തമ്മിലാണ് മത്സരം, മതേതരത്ത്വം വിജയിക്കുക തന്നെ ചെയ്യും.