വോട്ട് ചെയ്യാന്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് മാത്രം പോര;തിരിച്ചറിയല്‍ കാര്‍ഡ് കൂടി വേണം
കാസര്‍കോട്:നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഫോട്ടോയുള്ള വോട്ടര്‍ സ്ലിപ്പ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. അത് മാത്രമായി തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന വോട്ടര്‍ ഐഡി കാര്‍ഡോ മറ്റ് 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമോ കൂടി വേണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐഡി കാര്‍ഡുള്ള വോട്ടര്‍മാര്‍ അത് തന്നെ ഹാജരാക്കേണ്ടതാണ്്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്നതല്ലെന്ന് കമ്മീഷന് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തവര്‍ ഇനി പറയുന്ന 11 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് ഹാജരാക്കണം: 1. ആധാര്‍ കാര്‍ഡ് 2. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ് 3. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ നല്കുന്ന പാസ് ബുക്കുകള്‍ 4. തൊഴില്‍ മന്ത്രാലയം നല്കുന്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് 5. ഡ്രൈവിംഗ് ലൈസന്‍സ് 6. പാന്‍ കാര്‍ഡ് 7. നാഷനല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന് (എന്‍.പി.ആര്) കീഴിലെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്.ജി.ഐ) നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ് 8. ഇന്ത്യന്‍ പാസ്പോര്‍ട്ട് 9. ഫോട്ടോയുള്ള പെന്ഷന് രേഖ 10. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ ജീവനക്കാര്‍ക്ക് നല്കുന്ന ഫോട്ടോയുള്ള സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ് 11. എം.പിമാര്‍ എം.എല്‍.എമാര്‍ എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്.
വിവിപാറ്റില്‍ കാണാം ചെയ്ത വോട്ട്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം വിവിപാറ്റ് മെഷീനുകളും ഉപയോഗിക്കും. വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ആണ് വിവിപാറ്റ്. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ചയാള്‍ക്ക് തന്നെയാണോ പോള്‍ ചെയ്തത് എന്ന് ഉറപ്പാക്കാം. വിവിപാറ്റില്‍ ഒരു പ്രിന്ററും വിവിപാറ്റ് സ്റ്റാറ്റസ് ഡിസ്്പ്ലേ യൂനിറ്റും (വി.എസ്.ഡി.യു) ഉണ്ടാവും. ഇ.വി.എമ്മില്‍ വോട്ട് ചെയ്യുമ്പോള്‍ സ്ഥാനാര്‍ഥിയുടെ ക്രമ നമ്പര്‍, പേര്, ചിഹ്നം എന്നിവ രേഖപ്പെടുത്ിയ സ്ലിപ്പ് അച്ചടിക്കപ്പെടുയും അത് ഡിസ്പ്ലേ യൂനിറ്റിന്റെ സുതാര്യമായ വിന്‍ഡോയില്‍ ഏഴ് സെക്കന്‍ഡ് ദൃശ്യമാവുകയും ചെയ്യും. അതിന് ശേഷം സ്ലിപ്പ് ഓട്ടോമാറ്റിക്കായി മുറിഞ്ഞ് വിവിപാറ്റിന്റെ സീല്‍ ചെയ്ത ഡ്രോപ്പ് ബോക്സില്‍ വീഴും. പവര്‍പാക്ക് ബാറ്ററിയിലാണ് വിവിപാറ്റ് പ്രവര്‍ത്തിക്കുക.