മഞ്ചേശ്വരത്ത് സംഭവിച്ചത് എന്ത് . മണ്ഡലത്തെ കുറിച്ച് 24 മണിക്കൂറിൽ പുറത്തുവന്നത് 16 പ്രസ്താവനകൾ, വിഭ്രാന്തിക്ക് കാരണം സെൻട്രൽ ഫോർ പീപ്പിൾ റിസർചിന്റെ നിഗമനമോ?
മഞ്ചേശ്വരം: കാസർകോട് ജില്ലയിലെ ഏറ്റവും വീറും വാശിയും ഏറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തിൽ ആണ്, ബിജെപിക്ക് വലിയ സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും കനത്ത പോരാട്ടത്തിലാണ്. നിശബ്ദ പ്രചരണ ദിനത്തിലും അവസാനഘട്ട വോട്ടും കരസ്ഥമാക്കാൻ സ്ഥാനാർത്ഥികൾ നെട്ടോട്ടത്തിലാണ്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ യുഡിഎഫ് നേതാക്കളുടെ ഭാഗത്തുനിന്ന് മഞ്ചേശ്വരം മണ്ഡലവുമായി ബന്ധപ്പെട്ട് 16 പ്രസ്താവനകളാണ് പുറത്തുവന്നത്. മുല്ലപ്പള്ളിയും കെ സുധാകരനും വിജയത്തിനായി എൽഡിഎഫ്ന്റെയും ബിജെപിയുടെയും വോട്ടുകൾ ആഗ്രഹിക്കുമ്പോൾ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അതിനെ തിരുത്തി രംഗത്തുവന്നിരിക്കുകയാണ്. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും ബാവ ഹാജിയും പറഞ്ഞപ്പോൾ നിരുപാധിക പിന്തുണയാണെന്ന് എസ്ഡിപിഐ ഐ നേതാവ് കാദർ പറഞ്ഞു. എന്നാൽ എസ്ഡിപിഐ മത്സരിക്കാത്ത മണ്ഡലങ്ങളിൽ മനസാക്ഷിക്ക് വോട്ട് നൽകാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം ഇന്ന് വന്നതോടുകൂടി നട്ടംതിരിയുകയാണ് മഞ്ചേശ്വരത്തെ ജനങ്ങൾ. എന്താണ് പെട്ടെന്ന് മഞ്ചേശ്വരത്ത് വാർത്താപ്രാധാന്യം ഉണ്ടാവാൻ കാരണമെന്നുള്ളത് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് .സെൻട്രൽ ഫോർ പീപ്പിൾ റിസർചിന്റെ പഠനറിപ്പോർട്ട് ചില യുഡിഎഫ് നേതാക്കളുടെ കൈയിൽ എത്തിയതാണ് പെട്ടെന്നുള്ള വിഭ്രാന്തിക്ക് കാരണമായത്. എൽഡിഎഫിനും എൻഡിഎ ക്കും വലിയ മുൻതൂക്കമാണ് ഇവർ മഞ്ചേശ്വരത്ത് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നത്. ചക്കളത്തി പോരാട്ടത്തിനൊടുവിൽ ബിജെപി മഞ്ചേശ്വരത്തും നേമത്തും വിജയിച്ചു കേറിയാൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകും. മഞ്ചേശ്വരത്ത് പ്രാദേശിക കോൺഗ്രസ് നേതാക്കൾ സജീവ പ്രചാരണത്തിനും വിട്ടുനിൽക്കുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചോദ്യംചെയ്യപ്പെടും. കഴിഞ്ഞദിവസം കോൺഗ്രസ് നേതാക്കളെ മുസ്ലിം ലീഗ് നേതാക്കൾ ആക്രമിക്കുന്ന നിലയിലേക്കുവരെ കാര്യങ്ങൾ മാറി. അതുകൊണ്ടുതന്നെ എന്തു വില കൊടുത്തും മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാൽ മഞ്ചേശ്വരവുമായി ആയി ബന്ധപ്പെട്ട് ഒരു പ്രസ്താവനകും എൽഡിഎഫ് തയ്യാറാകാത്തത് അവസാനഘട്ട നിശബ്ദ പ്രചരണത്തിന് വഴിതെറ്റാതിരിക്കാൻ ആണെന്നാണ് സൂചന. തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് എൽഡിഎഫ് സ്ഥാനാർഥി മഞ്ചേശ്വരത്ത് ഇത്തവണ രംഗത്തുള്ളത്.