ഈ ചെരുപ്പ് കണ്ടെങ്കിലും വോട്ട് കിട്ടുമോ ? പ്രചാരണത്തിന് ശേഷം വോട്ടു തേടി നടന്നു തേഞ്ഞ ചെരുപ്പിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് സ്ഥാനാർത്ഥി
സേലം : നടന്നു നടന്നു കാലിലെ ചെരുപ്പ് തേഞ്ഞു എന്ന് പറയാറില്ലേ, എന്നാൽ അങ്ങനെ നടന്നു തേഞ്ഞ ചെരുപ്പിന്റെ ഫോട്ടോ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലെ സ്ഥാനാർത്ഥി. വോട്ടു ചോദിച്ച് നാടാകെ നടന്നതിന് ശേഷം പൊട്ടാറായ അവസ്ഥയിലാണ് ഇപ്പോൾ ചെരുപ്പ്. സേലം ജില്ലയിലെ ഒമലൂർ സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയായ മോഹൻ കുമാരമംഗലം തന്റെ ചെരുപ്പിന്റെ ചിത്രം പോസ്റ്റുചെയ്തത്. എ ഐ എ ഡി എം കെയുടെ ആർ മണിയാണ് ഇവിടെ മോഹൻ കുമാരമംഗലത്തിന്റെ എതിർസ്ഥാനാർത്ഥി.
കേരളത്തിനൊപ്പം തമിഴ്നാട്ടിലും നാളെയാണ് ജനവിധി. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഇക്കുറി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്. അതേസമയം ഡി എം കെ കോൺഗ്രസുമായി ചേർന്നാണ് മത്സരിക്കുന്നത്. തമിഴ്നാട് നിയമസഭയിൽ 234 സീറ്റുകളാണുള്ളത്.