കാസര്‍കോട്: വര്‍ഷങ്ങളായി കാസര്‍കോട്ടെത്തി കടവരാന്തകളില്‍ അന്തിയുറങ്ങിയിരുന്ന വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, ചിത്രദുര്‍ഗ്ഗ സ്വദേശി മുഹമ്മദ് അഷ്റഫ് (60) ആണ് മരിച്ചത്. ഇന്നുരാവിലെ ജനറല്‍ ആശുപത്രിക്ക് സമീപത്തെ ധന്വന്തരി ബില്‍ഡിംഗിന്റെ വരാന്തയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുഹമ്മദ് അഷ്റഫിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ്
കടവരാന്തകളില്‍ അന്തിയുറങ്ങിയിരുന്ന വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി.