മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണയ്ക്കണം: നിലപാട് ആവര്‍ത്തിച്ച് മുല്ലപ്പള്ളി; ആരുടെ വോട്ടും സ്വീകരി്ക്കുമെന്ന് കെ.സുധാകരന്
കണ്ണൂര്‍: മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് വോട്ടര്‍മാര്‍ യു.ഡി.എഫ് സ്ഥനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ദുര്‍ബലനാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നു. സാങ്കേതികമായി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനാവില്ല. പക്ഷേ, സി.പി.എം പ്രവര്‍ത്തകര്‍ക്ക് യു.ഡി.എഫിന് വോട്ട് ചെയ്യാമെന്നും മുല്ലപ്പള്ളി പറഞ്ഞൂ.
ബി.ജെ.പിയുടെയോ എസ്.ഡി.പി.ഐയുടേയോ വോട്ട് വേണ്ടെന്ന് കെ.സുധാകരന്. പക്ഷേ അവര്‍ വോട്ട് ചെയ്താല്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നും സുധാകരന് കണ്ണൂരില്‍ പറഞ്ഞു.
അതേസമയം, യു.ഡി.എഫിന് വിജയിക്കാന്‍ മറ്റാരുടെയും സഹായം വേണ്ടെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം. മുല്ലപ്പള്ളി പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്.
എന്നാല്‍, സി.പി.എമ്മിന്റെ വോട്ട് തേടിയ മുല്ലപ്പള്ളിയോട് കൃപേഷിനെറയും ശരത്ലാലിന്റെയും കൊല്ലപ്പെട്ട മറ്റ് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആത്മാവ് പൊറുക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രതികരിച്ചു.