മഞ്ചേശ്വരത്ത് കോൺഗ്രസ് നേതാവിനെ മുസ്ലിം ലീഗ് നേതാവ് ഇരുമ്പുവടി കൊണ്ട് അടിച്ചു വീഴ്ത്തി , ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പൈവളികെ മണ്ഡലം പ്രസിഡന്റ് മഞ്ചുനാഥ ഷെട്ടിയെ കുമ്പളയിലെ ജില്ലാ സഹ.ആശുപത്രയിൽ പ്രവേശിപ്പിച്ചു.
കുമ്പള : എസ്ഡിപിഐ പിന്തുണയിൽ കലങ്ങിമറിഞ്ഞ മഞ്ചേശ്വരത്ത് കോൺഗ്രസും മുസ്ലീംലീഗും തമ്മിൽ തുറന്ന സംഘട്ടനത്തിൽ , മണ്ഡലത്തിൽ കോൺഗ്രസ് നേതാവിന്റെ ലീഗുകാർ ആക്രമിച്ചതോടെഘടകകക്ഷികൾ തമ്മിൽ തുറന്നപോരിലേക്ക് കാര്യങ്ങൾ നീങ്ങി.മുസ്ലിം ലീഗ് നേതാവിന്റെ അടിയേറ്റ് കണ്ണിന് ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പൈവളികെ മണ്ഡലം പ്രസിഡന്റ് മഞ്ചുനാഥ ഷെട്ടിയെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ലീഗ് നേതാവ് സെഡ് എ കയ്യാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമണം.
പൈവളികെയിലെ ഹോട്ടലിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. മഞ്ചൂനാഥ ഷെട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലെന്നും എൽഡിഎഫിനെ സഹായിക്കുകയാണെന്നും പറഞ്ഞായിരുന്നു മർദനം. ഇരുമ്പുവടികൊണ്ടുള്ള അടിയിൽ മഞ്ചുനാഥ ഷെട്ടി നിലത്തുവീണു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്
എസ്ഡിപിഐ പിന്തുണക്ക് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പിൽ അത്ര സജീവമല്ല എന്നുള്ളത് വസ്തുതയാണ്.മുസ്ലീം ലീഗിനെതിരെ കോൺഗ്രസ് നേതാക്കൾ കടുത്ത പ്രതിഷേധത്തിലാണ്. മഞ്ചുനാഥ ഷെട്ടി ഉൾപ്പെടെയുള്ളവർ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശന് പിന്തുണ നൽകുകയാണ്. ഇതാണ് ലീഗ് നേതാക്കളെ പ്രകോപിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള മഞ്ചുനാഥ ഷെട്ടിയെ വി വി രമേശൻ സന്ദർശിച്ചു. അതേസമയം കോൺഗ്രസ് നേതാവിനെ ആക്രമിച്ചിട്ടും ജില്ലയിലെ ഡിസിസി അംഗങ്ങൾ മൗനം പാലിക്കുന്നത് അണികൾക്കിടയിൽ ഏറെ ചർച്ചയായി.