ഔഫ് അബ്ദുറഹ്മാൻ കുടുംബത്തോടൊപ്പം നിന്ന വി വി രമേശന്റെ
കൂടെയുണ്ട് ഞങ്ങൾ , കെ പി ഹുസൈൻ മുസ്ലിയാരുടെ കുറിപ്പ് വൈറലാകുന്നു, വി വി രമേശന്റെ പുഞ്ചിരി അഞ്ചുവർഷത്തിലൊരിക്കലുള്ളതല്ലെന്ന് ജമീല ഉമ്മ
മഞ്ചേശ്വരം: ഔഫ് അബ്ദുറഹ്മാൻ കൊല്ലപ്പെട്ടപ്പോൾ വി വി രമേശൻ ഉടൻ ആശുപത്രിയിൽ എത്തി സ്വന്തം സഹോദരനെ പോലെ ആയിരുന്നു പിന്നെ എല്ലാം, കുടുംബാംഗങ്ങളെയും പ്രവർത്തകരെയും ആശ്വസിപ്പിച്ചു. പരിയാരത്ത് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു.. ഇത് കെ പി ഹുസൈൻ മുസ്ലിയാരുടെ കുറിപ്പാണ് ഇപ്പോൾ തരംഗമാകുന്നത്.. വി വി രമേശൻ എന്ന മനുഷ്യസ്നേഹിയെ തുറന്നുകാട്ടുന്നതായിരുന്നു ഓരോ വാക്കുകളും.. ഓഫ് കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബം അനുഭവിച്ച വേദന പങ്കിടാൻ വി വി രമേശൻ എന്ന മനുഷ്യസ്നേഹിക്ക് കഴിഞ്ഞു എന്നാണ് കെ പി ഹുസൈൻ മുസ്ലിയാർ പറയുന്നത്. വി വി രമേശൻ മനുഷ്യസ്നേഹി പുഞ്ചിരിക്കുന്നത് കാപട്യം കൊണ്ടല്ലെന്നും അത് കാഞ്ഞങ്ങാട്ക്കാർ തിരിച്ചറിഞ്ഞതാണെന്നും ഞങ്ങളുടെ ഹൃദയതെയാണ് മഞ്ചേശ്വരത്തിന് നൽകിയതെന്നും കൂടെ ഉണ്ടാവണമെന്ന് 58 കാരി ജമീലയുടെ വീഡിയോയും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട് , അതേസമയം സെൻട്രൽ ഫോർ പീപ്പിൾസ് റിസർച്ച് സ്റ്റഡിയുടെ ഡൽഹിയുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും മഞ്ചേശ്വരം തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഏറെ മുന്നിട്ടു നിൽക്കാൻ സാധിച്ചുവെന്ന വിവരം ലഭ്യമായതോടെ പ്രചരണ രംഗത്തും ഇവർ ഏറെ മുന്നിട്ടു നിന്നിരുന്നു, ഏറെ പ്രതീക്ഷയോടെയാണ് കഴിഞ്ഞ എൽഡിഎഫ് ക്യാമ്പ് തിരഞ്ഞെടുപ്പിനെ കാണുന്നത്. ബിജെപിയെ അട്ടിമറിക്കാൻ വി വി രമേശൻ സാധിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.