ബിജെപിയോട് അങ്ങോട്ടുപോയി ചോദിക്കില്ല, ഇങ്ങോട്ട് തന്നാൽ സ്വീകരിക്കാതിരിക്കില്ല, സിപിഎം തോൽക്കണം അതിന് എന്തു വഴിയും സ്വീകരിക്കാം. സുധാകരൻ
കണ്ണൂർ : തലശ്ശേരിയിലെ ബിജെപിയിലെ ആശയക്കുഴപ്പം മുതലെടുക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. തലശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന് വ്യക്തമാക്കി. ഷംസീറിനെ തോല്‍പ്പിക്കുകയാണ് മുഖ്യലക്ഷ്യം. എന്നാല്‍ അതിനായി ബിജെപിക്കാരുടെ വോട്ട് ചോദിക്കില്ലെന്ന് സുധാകരന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ബിജെപി പറഞ്ഞാല്‍ എന്തുചെയ്യും. സിപിഎമ്മിനെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യം. അതിനായി ആരു വോട്ടുതന്നാലും സ്വീകരിക്കും. പിന്നെ ഇതിനെതിര വിമര്‍ശനം ഉന്നയിക്കുന്നത് എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് ഭരിക്കുന്നവരാണെന്നും സുധാകരന് വ്യക്തമാക്കി. അതേസമയം ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫിന്റെ വോട്ട് അഭ്യർത്ഥിച്ച മുല്ലപ്പള്ളിയെ തിരുത്തി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് ബിജെപി വോട്ട് പ്രതീക്ഷിച്ച് സുധാകരന്റെ പ്രസ്താവനയും വന്നത്