മനസാക്ഷി വോട്ടെന്ന പ്രസ്താവന തള്ളി വി മുരളീധരന്; ബി.ജെ.പി പിന്തുണ സി.ഒ.ടി നസീറിന്
തിരുവനന്തപുരം: തലശ്ശേരിയില്‍ മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരന്. സി.ഒ.ടി.നസീറിന് വോട്ട് ചെയ്യാനാണ് ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെത്തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
തലശേരിയില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബി.ജെ.പി രംഗത്തെത്തിയത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒഴികെ ആര്‍ക്കും വോട്ട് ചെയ്യാമെന്നാണ് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. കെ വിനോദ് കുമാര്‍ പറഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സി.ഒ.ടി നസീര്‍ തന്നെ ഇത് പിന്‍വലിച്ചിരുന്നു.
നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് തലശ്ശേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഇല്ലാതായാത്. കഴിഞ്ഞ തവണ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട്