എന്‍ വി രമണ അടുത്ത ചീഫ് ജസ്റ്റിസ്,നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍ വി രമണ ചുമതലയേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശുപാര്‍ശ അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡ ഈ മാസം 23ന് വിരമിക്കും. ഏപ്രില്‍ 24 ന് എന്‍ വി രമണ സത്യപ്രതിജ്ഞ ചെയ്യും.
എന്‍ വി രമണയ്ക്ക് 2022 ആഗസ്റ്റ് 26 വരെ സര്‍വീസുണ്ട്. നിലവില്‍ ചീഫ് ജസ്റ്റിസിന് ശേഷമുള്ള സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് അദ്ദേഹം. 2014 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.