മലപ്പുറത്ത് നൂറ് കുപ്പി വിദേശ മദ്യം പിടികൂടി
മലപ്പുറം : നിലമ്പൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വിദേശ മദ്യം പിടികൂടി. നൂറ് കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. അകമ്പാടം സ്വദേശി മുജീബ് റഹ്മാന്റെ പക്കൽ നിന്നുമാണ് വൻ തോതിൽ മദ്യം പിടിച്ചെടുത്തത്.വോട്ടെടുപ്പ് ദിനത്തിൽ ഉയർന്ന വിലയ്ക്ക് മദ്യം വിൽക്കുകയായിരുന്നു റഹ്മാന്റെ ഉദ്ദേശ്യമെന്ന് എക്സൈസ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ശക്തമായ പരിശോധനയാണ് എക്സൈസ് നടത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് എക്സൈസ് നടത്തിയ പരിശോധനയിൽ വണ്ടൂരിൽ നിന്നും 130 ലിറ്റർ വാഷും ചാരായവും പിടിച്ചെടുത്തിരുന്നു.