വി.എസിന്റെ ചിത്രങ്ങള്‍ പ്രചാരണത്തിന്,രമയുടെ ആര്.എം.പി യ്ക്കെതിരെ പരാതിയുമായി എല്‍.ഡി.എഫ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആര്.എം.പിയ്ക്കെതിരെ പരാതിയുമായി എല്‍.ഡി.എഫ് രംഗത്തെത്തതി. മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് പരാതി.
വി.എസ് അച്യുതാനന്ദന്, കെ.കെ രമയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രചാരണത്തിനിടെ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് എല്‍.ഡി.എഫ് നേതൃത്വം പറഞ്ഞു. ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും നേതൃത്വം അറിയിച്ചു.