പൊയിനാച്ചി – മാണിമൂല റോഡിലെ പറമ്പില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്
പൊയിനാച്ചി: നവീവകരണം പൂര്‍ത്തിയായ പൊയിനാച്ചി – മാണിമൂല റോഡിലെ പറമ്പില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ കുണ്ടംകുഴി ചേടിക്കുണ്ടിലെ ഷംസീറിലെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളങ്കര തെരുവത്തെ മുഹമദ് ഇക്ബാല്‍ , ഭാര്യ സാജിദ, മക്കളായ ഫാത്തിമ, ഗഫ്രിയ, കുണ്ടംകുഴി മരുതടുക്കം അബ്ദുള്ള, ചേടിക്കുണ്ട് അബ്ദുള്ള എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടംകുഴി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മരുതടുക്കത്ത് നിന്നും പൊയിനാച്ചി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും മേല്‍പ്പറമ്പ് പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ട്കാറും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലവാണ്. കാറില്‍ കുടുങ്ങിയ ഷംസീറിനെ ഏറെ സ്രമിച്ചാണ് പുറത്തെടുത്തത്. കാസര്‍കോട്ട് നിന്നും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.