ബംഗളൂരുവില്‍നിന്ന് ബസില്‍ കടത്തിയ 14 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍
മാനന്തവാടി : ബംഗളൂരുവില്‍നിന്ന് തിരൂരിലേക്കുള്ള ബസില്‍ കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മലപ്പുറം കണ്ണമംഗലം സ്വദേശി മുബാറക്ക്, തിരൂരങ്ങാടി കൂട്ടാലൂര് സ്വദേശി മുഹമ്മദ് യാസിന് എന്നിവരാണ് പിടിയിലായത്. യാത്രാ ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള റെയ്ഡിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടിയും തോല്‍പ്പെട്ടി ചെക് പോസ്റ്റ് പാര്‍ട്ടിയും ഇലക്ഷന് സര്‍വയലന്‍സ് സ്റ്റാറ്റിറ്റിക്സ് പാര്‍ട്ടിയും ചേര്‍ന്ന് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.