മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിയ നിലയിൽ, കേസെടുത്ത് പോലീസ്
കണ്ണൂർ: കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് നശിപ്പിച്ച നിലയിൽ. പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല ഇന്നലെ രാത്രി വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നടപടിയെ ശക്തമായി അപലപിക്കുന്നതായി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ദുഷ്ടമനസ്സുകളാണ് ഇത്ര ബുദ്ധിമുട്ടി ഉയരത്തിലുള്ള ഫ്ലക്സ് നശിപ്പിച്ചതെന്ന് ജയരാജൻ ആരോപിച്ചു.