മഞ്ചേശ്വരത്ത് ആരുടെയും പിന്തുണ വേണ്ട ഉമ്മന്‍ ചാണ്ടി
കോട്ടയം: മഞ്ചേശ്വരത്ത് ബി.െജ.പിയെ തോല്പിക്കാന് എല്‍.ഡി.എഫ് പിന്തുണ തേടിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി. ബി.ജെ.പിയെ തോല്പിക്കാന് യു.ഡി.എഫിന് കഴിവുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതിന് അരുടെയും പിന്തുണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും ഇത്തവണയും അതുതന്നെ നടക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്ബോഴാണ് മഞ്ചേശ്വരത്ത് ബി.ജെ.പിക്കെതിരെ എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തയാറാണെന്ന് മുല്ലപ്പള്ളി പറഞ്ഞത്. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെയാണ് സി.പി.എം മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.