അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം മലയാളിക്ക്.
അബുദാബി:അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം മലയാളിക്ക്. 50 ലക്ഷം ദിര്‍ഹം (9.98 കോടി രൂപ)വരുന്ന സമ്മാനത്തുക കണ്ണൂര്‍ പയ്യന്നൂര്‍ കോതടിമുക്ക് സ്വദേശിയും ബഹ്റൈനിലെ അല്‍മറായ് കമ്ബനി ഏരിയാ സെയില്‍സ് മാനേജറുമായ രാമന് നമ്ബ്യാര്‍ മോഹനന് ആണ് സ്വന്തമാക്കിയത്.26 വര്‍ഷമായി ഗള്‍ഫിലുള്ള ഇദ്ദേഹം 11 വര്‍ഷമായി ബഹ്റൈനിലാണ്. അതേസമയം, ഒന്നാം സമ്മാനമായി ഒരു കോടി ദിര്‍ഹം (19.97 കോടി രൂപ) അല്‍ഐനില്‍ ഗാരേജ് നടത്തിവരുന്ന ബംഗ്ലദേശ് പൗരന് ഷാഹിദ് അഹ്മദ് മൗലവി ഫൈസിന് ലഭിച്ചു