മൂന്നാം ക്ലാസുകാരന് സൈക്കിള്‍ വാങ്ങാനുള്ള മോഹം സൈക്കിള്‍ മോഷണമായി മാറിയപ്പോള്‍ സംഭവിച്ചത്ഇങ്ങനെ..
ഷോളയൂര്‍:ഷോളയൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഷോളയൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്നാംക്ലാസുകാരനെതിരെ മോഷണക്കുറ്റത്തിന് പരാതി ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ സൈക്കിള്‍ ഓടിക്കാനുള്ള കുട്ടിയുടെ ആഗ്രഹമാണ് മോഷണത്തിലേക്കെത്തിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് പ്രശ്നം മാതൃകാപരമായി പരിഹരിക്കുകയായിരുന്നു. പരാതിക്കാര്‍ക്ക് സൈക്കിള്‍ തിരികെ നല്‍കിയതിന് പിന്നാലെ കുട്ടിക്ക് പോലീസ് സൈക്കിള്‍ സമ്മാനിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഷോളയൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിനോദ് കൃഷ്ണയാണ് കുട്ടിയ്ക്ക് സൈക്കിള്‍ വാങ്ങി നല്കാന് തീരുമാനിച്ചു. ഗൂളിക്കടവിലെ ലത്തീഫ് എന്നയാളുടെ സൈക്കിള്‍ കടയില്‍ എത്തി സൈക്കിള്‍ വാങ്ങാനൊരുങ്ങുമ്ബോള് സംഭവമറിഞ്ഞ ലത്തീഫ് സൈക്കിള്‍ സൗജന്യമായി നല്‍കുകയായിരുന്നു.
സൈക്കിള്‍ കടയുടമ ലത്തീഫാണ് സംഭവം വിവരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോലീസിന്റെയും കടയുടമയുടെയും നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുകളുമായെത്തിയത്.
പഠിക്കുന്ന കാലത്ത് സൈക്കിളില്ലാത്ത സമയത്ത് വന്നേരി ഹൈസ്കൂളിന് മുന്നിലെ കടയില്‍ നിന്ന് സൈക്കിള്‍ വാടകക്കെടുത്ത് ഓടിച്ച തന്റെ അനുഭവവും ലത്തീഫ് പോസ്റ്റില്‍ പങ്കുവെച്ചു. ചെറുപ്പത്തില്‍ സൈക്കിളില്ലാത്ത കഥ ഓഫീസര്‍ വിനോദ് കൃഷ്ണയും തന്നോട് പറഞ്ഞുവെന്ന് ലത്തീഫിന്റെ പോസ്റ്റില്‍ പറയുന്നു.