സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 2446 മരണം 10 രോഗമുക്തി 2173കാസര്‍കോട് 190
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,171 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,33,54,944 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4668 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 208 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 395, എറണാകുളം 333, കണ്ണൂര്‍ 270, മലപ്പുറം 228, കോട്ടയം 214, തൃശൂര്‍ 203, കാസര്‍ഗോഡ് 165, തിരുവനന്തപുരം 133, കൊല്ലം 141, പാലക്കാട് 44, ഇടുക്കി 110, ആലപ്പുഴ 97, പത്തനംതിട്ട 57, വയനാട് 56 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കണ്ണൂര്‍ 4 വീതം, കാസര്‍ഗോഡ് 3, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 152, കൊല്ലം 210, പത്തനംതിട്ട 126, ആലപ്പുഴ 72, കോട്ടയം 143, ഇടുക്കി 192, എറണാകുളം 142, തൃശൂര്‍ 171, പാലക്കാട് 74, മലപ്പുറം 203, കോഴിക്കോട് 299, വയനാട് 78, കണ്ണൂര്‍ 250, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 27,893 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,02,359 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,42,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,451 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4403 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 554 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 359 ഹോട്ട് സ്പോട്ടുകളാണുള്ളത്
കാസര്‍കോട് ജില്ലയില്‍ 190 പേര്‍ക്ക് കോവിഡ്, 63 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 190 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 63 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച്
അജാനൂര്‍-17
ബദിയഡുക്ക-2
ബളാല്‍-4
ബള്ളൂര്‍-1
ചെമ്മനാട്-8
ചെങ്കള-4
ചെറുവത്തൂര്‍-13
ഈസ്റ്റ് എളേരി-2
കള്ളാര്‍-2
കാഞ്ഞങ്ങാട്-23
കാറഡുക്ക-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-9
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-3
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-8
മംഗല്പാടി-5
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-3
മുളിയാര്‍-2
നീലേശ്വരം-5
പടന്ന-10
പള്ളിക്കര-9
പനത്തടി-2
പിലിക്കോട്-4
പുല്ലൂര്‍പെരിയ-6
പുത്തിഗെ-1
തൃക്കരിപ്പൂര്‍-15
ഉദുമ-12
വലിയപറമ്പ- 3
വെസ്റ്റ് എളേരി-4
ഇതര ജില്ല
പയ്യന്നൂര്‍-1
തമ്മനം-1
കൈപ്പറമ്പ്-1
ജില്ലയില്‍ കോവിഡ് ഭേദമായവര്‍:
അജാനൂര്‍- 2
ചെമ്മനാട്-6
ചെങ്കള-4
ചെറുവത്തൂര്‍-8
ദേലമ്പാടി-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-5
കാസര്‍കോട് -2
കയ്യൂര്‍ ചീമേനി -1
കോടോംബേളൂര്‍-1
മധൂര്‍-2
മടിക്കൈ-1
മൊഗ്രാല്‍ പുത്തൂര്‍-4
മുളിയാര്‍-4
പടന്ന-4
പനത്തടി-2
പിലിക്കോട് -1
പുല്ലൂര്‍ പെരിയ-2
തൃക്കരിപ്പൂര്‍-2
ഉദുമ-3
വലിയപറമ്പ-2
വെസ്റ്റ് എളേരി-3
ഇതരജില്ല
കരിവെള്ളൂര്‍ പെരളം-1