ചന്ദ്രിക തുറന്നാൽ ഉറപ്പാണ് എൽഡിഎഫ്, ഗൂഗിൾ പരസ്യത്തിൽ പൊറുതിമുട്ടി യുഡിഎഫ് ഓൺലൈൻ പത്രങ്ങൾ.
കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ ഗൂഗിൾ പരസ്യങ്ങൾ ചില ഓൺലൈൻ. ന്യൂസ് പോർട്ടലുകൾക്ക് തലവേദനയാകുന്നു, മുസ്ലിം ലീഗിൻറെ ദിനപത്രമായ ചന്ദ്രികയുടെ ഓൺലൈൻ ന്യൂസ്പോർട്ടൽ തുറന്നാൽ ഉറപ്പാണ് എൽഡിഎഫ് എന്ന പരസ്യങ്ങള്‍ കണ്ടുവേണം വാർത്തയിലേക്ക് കടക്കാൻ. ഇതേ പ്രതിസന്ധിയാണ് യുഡിഎഫ് അനുകൂല മറ്റ് ഓൺലൈനുകളും നേരിടുന്നത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ് . എൽഡിഎഫിനെ കുറ്റം പറയുന്ന വാർത്ത ആണെങ്കിൽ പോലും ഇടതുപക്ഷത്തിന് പ്രമോട്ട് ചെയ്യുന്ന പരസ്യം നോക്കി വേണം അകത്തുകടക്കാൻ. അതോടെ വാർത്ത ഉണ്ടാകുന്ന പ്രാധാന്യം യം നഷ്ടമാകുന്നു. സോഷ്യൽ മീഡിയ ഇടങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തുന്നത്തിൽ എൽഡിഎഫ് വിജയിച്ചു എന്ന് തന്നെ പറയേണ്ടി വരും.