തലസ്ഥാനത്ത് ഹോട്ടൽ മുറിയിൽ യുവാവ് കുത്തേറ്റ് മരിച്ചനിലയിൽ
തിരുവനന്തപുരം: യുവാവിനെ ഹോട്ടൽമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലെ ഹോട്ടൽ മുറിയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വലിയശാലാ സ്വദേശി വൈശാഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമല്ല. കരമനപൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിലായെന്ന് റിപ്പോർട്ടുണ്ട്.