ഡിഐജിയുടെ മധ്യസ്ഥതയിൽ കുടുംബവഴക്ക് തീർക്കാനെത്തി ; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
വിയ്യൂർ : കുടുംബ വഴക്ക് തീർക്കാനുള്ള ഡിഐജിയുടെ ശ്രമം ഒടുവിൽ അടിപിടിയിൽ കലാശിച്ചു.
അസിസ്റ്റന്റ് പ്രിസൺ ഓഫിസർ പട്ടിക്കാട് കല്ലിങ്കൽ ജോമോനും ഭാര്യ ജെസ്നയും തമ്മിലുള്ള വഴക്ക് പറഞ്ഞുതീർക്കാനുള്ള ശ്രമമാണ് ഒടുവിൽ വഴക്കിൽ കലാശിച്ചത്. കുടുംബാംഗങ്ങളോടൊപ്പമാണ് ഇരുവരും ചർച്ചയ്ക്കെത്തിയത്.
എന്നാൽ തർക്കപരിഹാരത്തിനിടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഉന്തും തള്ളും ആയി. സംഘർഷത്തിൽ ഡിഐജി ഓഫിസിലെ സാധനങ്ങളും നശിപ്പിച്ചു. ജയിൽ അധികൃതരുടെ പരാതിയെത്തുടർന്ന് ഓഫിസ് സാധനങ്ങൾ നശിപ്പിച്ചതിനെതിരെ ദമ്പതികളെയും കുടുംബാംഗങ്ങളെയും പ്രതി ചേർത്ത് വിയ്യൂർ പൊലീസ് കേസെടുത്തു.