ട്വന്റി-ട്വന്റി പിണറായി വിജയന്റെ ബി ടീം, രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം ; പിടി തോമസ്
കൊച്ചി : പിണറായി വിജയനും കിഴക്കമ്പലം ട്വന്റി ട്വൻറിയും തമ്മിൽ ധാരണയെന്നു പി ടി തോമസ്.
പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി-ട്വന്റി എന്നും പിടി തോമസ് പറഞ്ഞു.
‘സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന കൊടുത്തിരിക്കുന്ന കമ്പനി കിഴക്കമ്പലം കമ്പനിയാണെന്നാണ് കഴിഞ്ഞദിവസം കഴിഞ്ഞദിവസം പുറത്തുവന്ന വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നത്. സിപിഎം-പിണറായി അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിയണം. ‘പിടി തോമസ് പറഞ്ഞു.
രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമമായാണ് പിണറായി വിജയന് ബി ടീമായി ട്വന്റി ട്വന്റിയെ ഇറക്കിയിരിക്കുന്നതെന്നും ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥികളെല്ലാം നിരപരാധികളാണെന്നും എറണാകുളം ജില്ലയിലെ എല്ലാ സീറ്റുകളും യുഡിഎഫ് നേടുമെന്നും പിടി തോമസ് പറഞ്ഞു.