ചവറയിൽ എൽഡിഎഫ് മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം,
തിരുവനന്തപുരം: ചവറയിൽ മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് യുഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥിയുടെ ഉടമസ്ഥതയിലുള്ള ബാറിൽ നിന്ന് ടോക്കൺ നൽകി മദ്യം വിതരണം ചെയ്യുന്നു എന്നാണ് ആരോപണം. ഇതിന് തെളിവായി ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും യുഡിഎഫ് നൽകിയിട്ടുണ്ട്. മദ്യം നൽകി വോട്ട് വാങ്ങാൻ ശ്രമമെന്ന പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.