അട്ടിമറിക്കുമോ അടയിരിക്കുമോ?
കൊട്ടിക്കലാശമില്ലാതെ കോലാഹലങ്ങള്‍, കൊണ്ടും കൊടുത്തും ഇനി ബൂത്തിലേക്ക്; കാസർകോട്ടെ മൂന്ന് മണ്ഡലങ്ങളിലെ അവസാന ലാപ്പിൽ കണക്കുകൂട്ടലുകൾ ഇങ്ങനെ.
കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേ, ആരോപണ പ്രത്യാരോപണങ്ങള്‍ കടുപ്പിച്ചും പ്രചാരണവുമായി മുന്നണികള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍, കൊട്ടിക്കലാശം വിലക്കിയിട്ടുണ്ടെങ്കിലും അവസാനമണിക്കൂറുകളില്‍ ആവേശത്തിനു തെല്ലും കുറവില്ല.
തുടര്‍ഭരണത്തിന് ഇടതുമുന്നണിയും ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും ആത്മവിശ്വാസത്തോടെ മുന്നേറുമ്പോള്‍, ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളിയുയര്‍ത്തി, നിര്ണായകശക്തിയാകാന് എന്‍.ഡി.എയും രംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ് ഇടതുമുന്നണിയുടെ തുറപ്പുചീട്ട്.അതുകൊണ്ടുതന്നെ അദ്ദേഹത്തെ കടന്നാക്രമിക്കുകയെന്ന തന്ത്രമാണു യു.ഡി.എഫും എന്‍.ഡി.എയും പുറത്തെടുക്കുന്നത് . കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തിനിടയിലും നാടിളക്കിയുള്ള പ്രചാരണത്തില്‍ നിരവധി വിഷയങ്ങള്‍ മാറിമറിഞ്ഞു. സ്വര്‍ണക്കടത്തിലും ശബരിമലയിലും തുടങ്ങി, ബി.ജെ.പി. ബാന്ധവത്തിലും അദാനി ബാന്ധവത്തിലുംവരെ എത്തിനില്‍ക്കുമ്ബോൾ കാസർകോട് ബി ജെ പിയെ ചുണ്ടിക്കാട്ടി മാത്രമാണ് യു ഡി എഫ് പ്രചാരണം നടത്തുന്നത് , അതേസമയം എൽ ഡി എഫ് വികസനം ചർച്ചയാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കിടിയിൽ അത് വലിയ രീതിയിൽ ഏൽക്കുന്നില്ല. അവസാനലാപ്പിലും സര്‍ക്കാരിനെതിരേ അഴിമതിയാരോപണമുയര്‍ത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെ, യു.ഡി.എഫിന്റെ പ്രചാരണം നയിക്കുന്നതു താനാണെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു അടുത്ത മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനുള്ള ശ്രമത്തിലാണ്.
പ്ര ത്യക്ഷകോലാഹലങ്ങള്ക്കപ്പുറം മൂന്ന് മുന്നണികളും പ്രധാനമായി ശ്രമിച്ചത് സാമുദായികവോട്ടുകള്‍ പാട്ടിലാക്കാനാണ്. എസ് ഡി പി ഐ യുടെ പിന്തുണ വേണ്ടെന്ന് ലീഗും നിങ്ങൾ ഞങ്ങളെ വെറുത്താലും വോട്ട് നിങ്ങൾക്ക് തന്നെ തരുമെന്ന് എസ് ഡി പി യും പറയുന്നത് മഞ്ചേശ്വരത്ത് കൗതുക കാഴ്ച്ചയായി മാറിയിരിക്കുകയാണ് , ഇവിടെ യുഡിഎഫിന് അട്ടിമറിക്കാൻ ഇടതുപക്ഷ പ്രതിനിധിയായി വി വി രമേശനും ബിജെപിയുടെ സ്റ്റാർ താരം കെ സുധാകരനുമാണ് മണ്ഡലത്തിൽ രംഗത്തുള്ളത്. ബിജെപി ഏറ്റവും വലിയ പ്രതീക്ഷ കല്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മഞ്ചേശ്വരം. താര പ്രചാരകരെ ഇറക്കി മണ്ഡലം കെ സുരേന്ദ്രൻ പ്രചരണത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തിയെപ്പോൾ യുഡിഎഫും വിട്ടു നൽകിയില്ല. ഡി കെ ശിവകുമാറിനെ പോലുള്ള മുൻനിര കോൺഗ്രസ് നേതാക്കളെ രംഗത്തിറക്കിയാണ് യുഡിഎഫ് കളം നിറഞ്ഞത്. എൽഡിഎഫ് വികസന സാധ്യതകളും മണ്ഡലത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുന്നേറുമ്പോൾ ഒരു അട്ടിമറിയാണ് അവകാശപ്പെടുന്നത്. കാസർകോട് മണ്ഡലത്തിൽ അവസാനം നിമിഷം എൽ ഡി എഫ് പ്രചാരണത്തിൽ രണ്ടാം സ്ഥാനം ലഭിച്ചെങ്കിലും ഇതൊക്കൊ വോട്ടായി മാറുമോ എന്ന് കണ്ടുതന്നെ അറിയണം , ഭൂരിപക്ഷം കുറഞ്ഞാലും യു ഡി എഫ് തന്നെ ജയിക്കും എന്നാണ് യുഡിഎഫിനെ വിലയിരുത്തൽ, ബിജെപിയുടെ ഏറ്റവും വലിയ വോട്ടുകൾ കരസ്ഥമാക്കുന്ന മണ്ഡലം കൂടിയാണ് കാസർകോട് , സ്മൃതി ഇറാനിയെ പോലുള്ള വലിയ നേതാക്കളെ പങ്കെടുപ്പിച്ച് റോഡ് ഷോകളും നടത്തി അഡ്വ.ശ്രീകാന്തും അട്ടിമറി സൂചന നൽകുന്നുണ്ട്, ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മറ്റാരു മണ്ഡലമാണ് ഉദുമ. ഉദുമ മണ്ഡലം നിലവില്‍ വന്നതിന് ശേഷം ഇടത് വലത് സ്ഥാനാര്‍ഥികള്‍ ജയിച്ചു വന്നെങ്കിലും 1987 ന് ശേഷം യുഡിഎഫിന് ബാലികേറാമലയാണ് ഉദുമ . 2016 ല്‍ കെ.സുധാകരനെന്ന കരുത്തനെ അങ്കത്തിനിറക്കിയിട്ടും വിജയം വഴുതിമാറിയ ഉദുമ മണ്ഡലം ഇത്തവണ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഇന്ന് ഏറെ പ്രതീക്ഷയോടെ യുഡിഎഫ് ഉറ്റുനോക്കുന്ന മണ്ഡലമാണിത്. രാജ്മോഹന്‍ ഉണ്ണിത്താന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പെരിയ ഇരട്ടക്കൊലപാതകമുള്പ്പെടേയുള്ള വിഷയങ്ങള്‍ ഇപ്പോഴും മണ്ഡലത്തില്‍ ചര്‍ച്ചയാണ്.അതിനാല്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്തായിരിക്കാം ഈ തെരഞ്ഞെടുപ്പെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ മികച്ച പ്രാസംഗീകനും റേഡിയോ അവതാകരകനും കെപിസിസി സെക്രട്ടറി കൂടിയായ ബാലകൃഷ്ണന് പെരിയയെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3832 വോട്ടുകള്‍ക്കാണ് കെ കുഞ്ഞിരാമന്റെ വിജയം. അതേസമയം ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ 8937 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ണിത്താന് ലഭിച്ചിരുന്നു. അതിനാല്‍ എല്‍ഡിഎഫിന്റെ ഉറച്ച കോട്ട അല്ലെന്ന് യുഡിഎഫ് തറപ്പിച്ചുപറയുന്നു.2006 ല്‍ മഞ്ചേശ്വരത്ത് അട്ടിമറി വിജയം നേടിയ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പുവാണ് ഇടതിന് വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇടതിന് 6383 വോട്ടുകളുടെ മേല്‍ക്കൈയുണ്ടായിരുന്നു. യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന മഞ്ചേശ്വരത്ത് ചെര്‍ക്കളം അബ്ദുല്ലയെ അട്ടിമറിച്ച സിഎച്ചിന് ഉദുമയിലും വിജയം കൊയ്യാനാകുമെന്നാണ് സിപിഎം പ്രതീക്ഷ. കുറ്റിക്കോല്‍, ദേലംപാടി പഞ്ചാത്തുകളില് എന്‍ഡിഎക്ക് വോട്ടുബാങ്കുകളുണ്ട്. ഉദുമയില്‍ രണ്ട് വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തിരുന്നു. ബിജെപി ജില്ലാ സെക്രട്ടറി എ വേലായുധന് ആണ് സ്ഥാനാര്‍ഥി ഇവിടെ ബി ജെ പിക്ക് നിലവിൽ ഒരു പ്രതീക്ഷയും ഇല്ല