പാർട്ടിതീരുമാനം ഫാസിസത്തെ പരാജയപ്പെടുത്താൻഎസ്ഡിപിഐ
കാസർകോട്:
മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകിയത് ഫാസിസത്തെപരാജയപ്പെടുത്തി മതേതരത്വം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് എസ്ഡിപിഐ ജില്ലാ ജനറൽസെക്രട്ടറി ഖാദർഅറഫപറഞ്ഞു. ഇതിനെതിരെ ചിലരുടെ പ്രസ്താവന അപക്വവും തള്ളികളയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു കൃത്യമായി പഠനം നടത്തിയാണ് പാർട്ടിതീരുമാനങ്ങൾ കൈകൊണ്ടത് ഫാസിസത്തെ പരാജയപ്പെടുത്താൻ മതേതരകക്ഷികൾ ജാഗ്രതകാട്ടണമെന്നും അദ്ദേഹംപറഞ്ഞു ഇന്ത്യയിൽ ഫാസിസം ഭീതിപടർത്തി മുന്നേറുമ്പോൾ അതിനെ വെള്ളപൂശാൻശ്രമിക്കുകയും മതേതര മൂല്യങ്ങൾക്കായി നില കൊള്ളുന്നവരെ ത്രീവവാദികളും ഭീകരവദികളുമാക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽപറഞ്ഞു