മഞ്ചേശ്വരത്ത് വര്‍ഗീയ കക്ഷിയായ എസ് ഡി പി ഐയുടെ പിന്തുണ വേണ്ട
കാസര്‍കോട് : മഞ്ചേശ്വരത്ത് എസ് ഡി പി ഐയുടചെ പിന്തുണ വാഗ്ദാനം തള്ളി മുസ്ലിം ലീഗ്. എസ് ഡി പി ഐയുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്നും ഒരു വര്‍ഗീയ കക്ഷികളുമായും മുസ്ലിംലീഗ് കൂട്ടുകൂടില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവാഹാജി അറിയിച്ചു.
മേഞ്ചശ്വരത്ത് ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന് ലീഗ് സ്ഥാനാര്‍ഥി എ കെ എം അഷ്റഫിനെ സാധിക്കൂ. ഇതിനാലാണ് ലീഗിന് പിന്തുണ നല്‍കുന്നതെന്നും എസ് ഡി പി ഐ ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ ലീഗ് തള്ളിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ മുസ്ലിം ലീഗിനു വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്ന് എസ് ഡി പി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് പറഞ്ഞിരുന്നു.