തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസ് ബോഗികള്‍ ഇല്ലാതെ കൊച്ചുവേളി വരെയെത്തി.3 ബോഗിയും എഞ്ചിനുമായി ട്രെയിന്‍ പോകുകയായിരുന്നു. മറ്റ് ബോഗികള്‍ പേട്ടയില്‍ വച്ചാണ് വേര്‍പ്പെട്ടത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബോഗികള്‍ ഘടിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ബോഗികള്‍ ഘടിപ്പിച്ചതിലുള്ള സാങ്കേതിക പിഴവ് ആണ് കാരണമെന്ന് പറയുന്നു.