മഞ്ചേശ്വരം : എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫിന് പിന്തുണയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് മുൻ പ്രസിഡണ്ടും നിലവിലെ മച്ചംപാടി ബ്രാഞ്ച് പ്രസിഡണ്ടുമായ ഹസ്സൻ മച്ചംപാടി തെറ്റ് തിരുത്തി പാർട്ടിയിലേക്ക് തിരിച്ചെത്തി, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയ വിവരം ഹസ്സൻ മച്ചംപാടി അറിയിച്ചത്. ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടാൻ നേതൃത്വത്തിന്റെ തീരുമാനത്തോടോപ്പം നിൽക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഹസ്സൻ മാലയിട്ട സ്വീകരിച്ച എൽ ഡി എഫ് നേതാക്കൾ ഇപ്പോൾ വെട്ടിലാക്കിയിരിക്കുകയാണ്. സിപിഎമ്മിൽ എത്തി മണിക്കൂറുകൾക്കകം തെറ്റ് തിരുത്തി തിരിച്ചെത്തിയത് എസ്ഡിപി പ്രവർത്തകർക്ക് ആവേശകരമായ മാറിയിരിക്കുകയാണ്