ആവേശ തിരയിളക്കി മഞ്ചേശ്വരത്ത് ഡി കെ ശിവകുമാർ. യുഡിഎഫ് കേന്ദ്രങ്ങളിൽ പുത്തനുണർവ്.
മഞ്ചേശ്വരം: സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന പഞ്ചശീലതത്വം യുഡിഎഫിന് ആവേശമായി ഡി കെ ശിവകുമാർ. ഡി കെ ശിവകുമാറിന്റെ സാന്നിധ്യം യുഡിഎഫ് പ്രവർത്തകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്, യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്റഫിനെ പ്രചരണാർത്ഥമാണ് ഡി കെ ശിവകുമാർ മഞ്ചേശ്വരത്ത് എത്തിച്ചേർന്നത് , യുഡിഎഫ് നേതാക്കളായ എംപി ഉണ്ണിത്താൻ കാസർകോട് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ അഷ്റഫലി ബഷീർ വെള്ളിക്കോത്ത് തുടങ്ങിയവരും ഡി കെ ശിവകുമാറിനോടോപ്പോം വേദി പങ്കിട്ടു. മഞ്ചേശ്വരം മണ്ഡലത്തിൽ വിജയം ഉറപ്പിക്കാൻ മുന്നണികൾ അവസാനവട്ട ഓട്ടത്തിലാണ്.