യുഡിഎഫ് പിന്തുണ ,എസ് ഡി പി യിൽ രാജി തുടരുന്നു.
എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് മുൻ പ്രസിഡണ്ടും നിലവിലെ മച്ചംപാടി ബ്രാഞ്ച് പ്രസിഡണ്ടുമായ ഹസ്സൻ മച്ചംപാടി എസ്ഡിപിഐ വിട്ടു .
മഞ്ചേശ്വരം : എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫിന് പിന്തുണച്ചതോടെ പാർട്ടിയിൽ പൊട്ടിത്തെറി തുടരുന്നു. എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് മുൻ പ്രസിഡണ്ടും നിലവിലെ മച്ചംപാടി ബ്രാഞ്ച് പ്രസിഡണ്ടുമായ ഹസ്സൻ മച്ചംപാടിയും നിരവധി പ്രവർത്തകരും എസ്ഡിപിഐ ബന്ധം അവസാനിപ്പിച്ച് ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രവർത്തകരെയും നേതാക്കളെയും ഒരുപോലെ അസഭ്യം പറഞ്ഞ യു ഡി എഫുമായി സഹകരിക്കാനുള്ള നേതൃത്വത്തിലെ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലന്നാണ് ഇവർ പറയുന്നത്. വീട്ടിലുള്ള മാതാപിതാക്കളെ പോലും അങ്ങേയറ്റം വെറുക്കപ്പെടുന്ന രീതിയിൽ അസഭ്യം പറഞ്ഞിട്ടും എസ്ഡിപിഐ നേതാക്കളെ വ്യക്തിഹത്യ നടത്തിയ യുഡിഎഫ് ആവശ്യപ്പെടാതെ തന്നെ പിന്തുണ നൽകിയത്തിന്റെ പിന്നാമ്പുറ കഥ ജനം അറിയേണ്ടതുണ്ടെന്ന ഇവർ കൂട്ടിച്ചേർത്തു. നിരന്തരം ജനങ്ങളെ വഞ്ചിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന മുസ്ലിം ലീഗ് നേതാക്കൾ എപ്പോഴാണ് നേതൃത്വത്തിന് നല്ലവരായതെന്നും ഇവർ ചോദിക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്നും സമാന രീതിയിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.അതേ സമയം എന്തിന്റെ പേരിലായാലും യുഡിഎഫിന് നൽകിയ പിന്തുണ അബദ്ധമായെന്ന് നേതൃത്വത്തെ പ്രവർത്തകർ നേരിട്ട് അറിയിച്ചു കൊണ്ടിരിക്കുകയാണ്.